പതിനായിരങ്ങൾക്ക് അന്നദാനം ആലംപാടി ഉറൂസ് നേർച്ച സമാപിച്ചു
ആലംപാടി:നവീകരിച്ച ഖിള്ർ ജുമാമസ്ജിദ് ഉൽഘാടനത്തിനും ഖിള്ർ(അ)ന്റെ പേരിൽ അഞ്ചുവർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേർച്ചക്കും പതിനായിരങ്ങൾക്ക് അന്നദാനം നൽകി കൊണ്ട് പരിസമാപ്തി കുറിച്ചു നാടിന്റെ നാനാതുറകളിലുള്ള നിരവദിയാളുകൾ അന്നദാനം സ്വീകരിക്കാൻ പള്ളിപരിസരത്ത് എത്തി കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ പ്രഗൽഭരായ സദാത്തീങ്ങളും,പണ്ഡിതന്മാരും ജനപ്രതിനിധികൾ തുടങ്ങിയവർ ഉറൂസ് പരിപാടികളിൽ സംബന്ധിച്ചു.പരിപാടികൾ വിജയിപ്പിച്ച മുഴുവനാളുകൾക്കും ജമാഅത്ത് കമ്മിറ്റി നന്ദി അറിയിച്ചു.