അമ്മയെ കത്തിച്ചു കൊന്ന മകൻ മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷയനുഭവിച്ചയാൾ; ലഭിച്ചത് കാൽ മാത്രം, ശരീരം കത്തിയമർന്നു
തിരുവനന്തപുരം: വെളളറടയിൽ അമ്മയെ വീട്ടിനുള്ളിൽ തീകൊളുത്തി കൊന്ന മകൻ മകളെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷയനുഭവിച്ചയാളെന്ന് പൊലീസ്. ഇന്ന് രാവിലെയാണ് മകൻ അമ്മയെ തീകൊളുത്തിക്കൊന്നത്. കാറ്റാടി സ്വദേശി നളിനി (60) ആണ് മരിച്ചത്. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ മകൻ മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളയമകൻ ജയൻ ജേക്കബ് അമ്മക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. അമ്മയുടെ കാൽ മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു. പ്രതി മോസസ് സ്ഥിരം കഞ്ചാവ് ഉപയോഗിച്ചു അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇളയമകൻ പറയുന്നു.