ഏഴാംക്ലാസ് വിദ്യാര്‍ഥിനി ഫ്ളാറ്റിന്റെ 29-ാംനിലയില്‍നിന്ന് ചാടി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ളാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി ഏഴാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം.
ശബ്ദംകേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് 12 വയസ്സുള്ള കുട്ടിയെ രക്തത്തില്‍ കുളിച്ചനിലയില്‍ ആദ്യം കണ്ടത്.
ഉടന്‍തന്നെ അപ്പാര്‍ട്ട്മെന്റിലെ ആളുകളെ വിവരമറിയിച്ചു. കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പുലര്‍ച്ചെ നാലരയോടെ കുട്ടി മുറിക്ക് പുറത്തുനില്‍ക്കുന്നത് അമ്മ കണ്ടിരുന്നു.കാര്യം ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിനല്‍കാതെ മുറിക്കകത്ത് കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സോഫ്റ്റ്വേര്‍ എന്‍ജിനിയറായിരുന്നു പിതാവ്. ദമ്പതിമാരുടെ ഏക മകളാണ് മരിച്ചത്.