സ്കൂളിലെത്തിയ ഒൻപതാം ക്ലാസുകാരിക്ക് വയറുവേദന; ഗർഭിണിയാക്കിയ ബെസ്റ്റ് ഫ്രണ്ടായ 14 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
പത്തനം തിട്ടയിൽ ഒൻപതാം ക്ലാസുകാരി സഹപാഠിയിൽ നിന്ന് ഗർഭിണിയായ സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. പെൺകുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആൺകുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാൽസംഗം, പോക്സോ നിയമത്തിലെ 3, 4, 5, 6 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു സ്കൂളിൽ പഠിക്കുന്ന 14 വയസ് പ്രായമുളള
പെൺകുട്ടിയാണ് സഹപാഠിയായ 14 കാരനിൽ നിന്നും ഗർഭിണിയായത്. സ്കൂളിൽ നിന്ന്
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾ വിദഗ്ഗ ചികിൽസയ്ക്കായി
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ
നടത്തിയ പരിശോധനയിലാണ് ഗർഭം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നും
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന്
ശേഷമാണ് സഹപാഠിക്കെതിരെ കേസെടുത്തത്. അതേസമയം കുട്ടിയുടെ മാതാപിതാക്കൾ
പൊലീസിൽ പരാതി നൽകിയിട്ടില്ല. പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന്
പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 14 കാരനെ പൊലീസ്
കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്
വ്യക്തമാക്കിയിട്ടുണ്ട്.