കാസർകോട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് ഒന്നിന്; അംഗങ്ങൾക്കു 7 ദിവസം മുമ്പ് നോട്ടീസ് നൽകാൻ നിർദ്ദേശം
കാസർകോട്: വി.എം. മുനീർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന കാസർകോട് നഗരസഭാ
ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിനു നടക്കും. ഇതിനായി
രാവിലെ 11 ന് നഗരസഭാ കാര്യാലയത്തിൽ യോഗം ചേരാൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ
തീരുമാനിച്ചു. യോഗം സംബന്ധിച്ച വിവരങ്ങൾ യോഗ ദിനത്തിന്റെ ഏഴു ദിവസം മുമ്പ്
അംഗങ്ങളെ രേഖാമൂലം അറിയിക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്. ചെയർമാൻ
സ്ഥാനാർത്ഥിയാകുന്നതിനു സ്ഥിര സമിതി അംഗമോ സ്ഥിര സമിതി അധ്യക്ഷനോ ആ സ്ഥാനം
രാജിവയേണ്ടതില്ല. വോട്ടെടുപ്പ് വേണ്ടി വരികയാണെങ്കിൽ അംഗങ്ങൾ ബാലറ്റു പേപ്പറിൽ വോട്ടു
ചെയ്തശേഷം മറുപുറത്ത് അവരുടെ പേരും ഒപ്പും രേഖപ്പെടുത്തണം. നേരത്തെ മുസ്ലീംലീഗിനു
അകത്തുണ്ടാക്കിയ ധാരണ പ്രകാരമാണ് വി.എം.മുനീർ നഗരസഭാധ്യക്ഷ സ്ഥാനം
രാജിവച്ചൊഴിഞ്ഞത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ബാസ് ബീഗത്തിനെ
ചെയർമാനാക്കാനാണ് മുസ്ലീംലീഗ് പാർലമെന്ററി ബോർഡിന്റെ തീരുമാനം. ചെയർമാൻ
സ്ഥാനത്തിനൊപ്പം 24-ാം വാർഡിലെ കൗൺസിലർ സ്ഥാനവും മുനീർ രാജി വച്ചിരുന്നു. ഇതു വലിയ
രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.