കാസർകോട് : ജില്ല ജഡ്ജി ഡി അജിത്കുമാറിനെ കാസർകോട്നിന്നും സ്ഥലം മാറ്റി കൊല്ലം ജില്ലാ ജഡ്ജിയായി നിയമിച്ചു ,പകരം കാസർകോട് ജില്ലാ ജഡ്ജിയായി കൊല്ലത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനെ നിയമിച്ചു കേരള ഹൈകോടതി ഇന്ന് ഉത്തരവായി.
അജിത്കുമാറിന്റെ സ്ഥലം മാറ്റം കാസർകോട്ടെ അഭിഭാഷകരിൽ അത്ഭുതം ഉളവാക്കി ,ഈ നടപടി അസാധാരണമെന്നാണ് അഭിഭാഷകർ പ്രതികരിച്ചത് ,പ്രമാദമായ റിയാസ് മൗലവി കൊലക്കേസും ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ കൊലക്കേസിലും വിധിപറയാനിരിക്കെയാണ് ജില്ല ജഡ്ജി ഡി അജിത് കുമാറിനെ സ്ഥലം മാറ്റി ഉത്തരവായത് .