ദുബായിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി; മലയാളിയുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാനികൾ
ദുബായ്: ദുബായിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ പാകിസ്ഥാനികൾക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനിൽ വിൽസെന്റാണ് കൊല്ലപ്പെട്ടത്.
ട്രേഡിംഗ് കമ്പനിയിൽ പി ആർ ഒ ആയ അനിലിനെ ഈ മാസം മൂന്നാം തീയതിയാണ് കാണാതായത്. അനിലിന്റെ സഹോദരൻ പ്രകാശ് ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിക്കൊപ്പം പോയതായിരുന്നു അനിൽ.
അനിൽ തിരിച്ചെത്താതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മറവുചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറും പാകിസ്ഥാൻ സ്വദേശിയാണ്. ഇയാൾ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു. അനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.