‘നന്ദി മോദി സർ, ഇന്ത്യൻ മുസൽമാനായതിൽ അഭിമാനം’; വ്യാപക പരിഹാസത്തിന് പിന്നാലെ പോസ്റ്റ് മുക്കി ശിഹാബ് ചോറ്റൂർ
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട ശിഹാബ് ചോറ്റൂർ പരിഹാസം ശക്തമായതോടെ പോസ്റ്റ് മുക്കി.
‘നന്ദി പ്രധാനമന്ത്രി മോദി സാർ, ഇന്ത്യൻ മുസൽമാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു മലപ്പുറത്തുനിന്ന് മക്കയിലേക്ക് കാൽനടയായി പോയി ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച ശിഹാബിന്റെ പോസ്റ്റ്. ഇതിനൊപ്പം ഇന്ത്യൻ പതാക പിടിച്ചുനിൽക്കുന്ന ചിത്രവും രാമന്റെ വേഷം ധരിച്ച കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.