പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
കാസർകോട്: പ്ലസ്ടു വിദ്യാർത്ഥിനിക്കു പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. മാന്യ, കൊല്ലങ്കാനയിലെ അജൂലി (25)നെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
പെൺകുട്ടി പോകുന്ന ബസിലും ബസിറങ്ങി നടക്കുമ്പോഴും പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നു പറയുന്നു.
ഇതിനെ പെൺകുട്ടി ചോദ്യം ചെയ്തുവെങ്കിലും നടപടിയിൽ നിന്നു പിന്തിരിയാൻ യുവാവ് തയ്യാറായിരുന്നില്ലെന്നു പറയുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.