കാസർകോട് : കഴിഞ്ഞദിവസം കാസർകോട് നഗരസഭ ചെയർമാൻ പദവി രാജിവച്ച അഡ്വക്കേറ്റ് മുനീറിനെതിരെ വാട്സ്ആപ്പ് കുറിപ്പ് ചർച്ചയാകുന്നു . കനത്ത വിമർശനം ഉയർത്തുന്ന ഈ കുറിപ്പിൽ അപ്രീതികരമായ ചില പരാമർശങ്ങളും കടന്നുവന്നിട്ടുണ്ട്. എംകെ എ നെല്ലിക്കുന്ന് എന്ന പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്. നഗരസഭയുമായി അടുത്ത് ബന്ധമുള്ള പാർട്ടി പ്രവർത്തകർ തന്നെയാണ്ഈ കുറുപ്പിന്റെ പിന്നിൽ എന്ന് സംശയിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതികരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പാർട്ടി നിർദ്ദേശപ്രകാരം സ്ഥാനം രാജിവച്ച് വെച്ചുമാറിയ ഒരു നേതാവിനെ പരസ്യമായി ഈ രീതിയിൽ അപഹസിക്കുന്നത്അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് പ്രത്യക്ഷത്തിൽ നേതാക്കൾ പറയുന്നത്. എന്നാൽ ഇത്തരം നേതാക്കൾ തന്നെയാണ് ഈ കുറിപ്പിന് പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുനീറിനെ പിന്തുണക്കുന്ന പ്രവർത്തകർ കുറിപ്പിനെതിരെ വലിയ ക്ഷോഭത്തിലാണ്. ഈ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ ഞങ്ങൾക്കും പലതും വിളിച്ചു പറയേണ്ടിവരും എന്ന ഭീഷണിയും ഇവർ ഉയർത്തിയിട്ടുണ്ട്.
വാട്സാപ്പിൽ പ്രചരിക്കുന്ന കുറിപ്പിന്റെ രൂപം ഇങ്ങനെ..
പദവി ഒഴിയുന്നതിന് ചെയർമാനെന്തിനിങ്ങനെ കരയുന്നു???
➖➖➖➖➖➖➖➖
മുസ്ലിം ലീഗ് നേതൃത്വം മൂന്നു വർഷം മുമ്പേ പറഞ്ഞുറപ്പിച്ച ചെയർമാൻ പദവി കൈമാറ്റം നടപ്പിലാക്കേണ്ട സമയമാവുമ്പോൾ വിട്ടുകൊടുക്കാൻ കൂട്ടാക്കാതെ ഉരുണ്ട് കളിച്ച് പിടിച്ച് തൂങ്ങിയതിനൊടുവിൽ ഗത്യന്തരമില്ലാതെ വിട്ടു കൊടുത്തേ തീരൂ എന്നായപ്പോൾ വിഷയം വിവാദമാക്കി പാർട്ടിയിൽ പ്രശ്നങ്ങൾ പുകയുന്നു എന്ന് വരുത്തി തീർത്ത് പദവിയിൽ തുടരാൻ ചെയർമാൻ എന്തിന് ഈ നാടകം കളിക്കുന്നു..?കസേരയിൽ കടിച്ച്തന്നെ തൂങ്ങാൻ എന്തിനിങ്ങനെ വീണ്ടും വീണ്ടും കരയുന്നു…?
തന്റെ സ്വന്തക്കാരായ മൂന്നു പേരെ കൊണ്ട് പറഞ്ഞു പഠിപ്പിച്ചത് ഒരു ഓൺലൈൻ മാധ്യമത്തിന്റെ ക്യാമറയിൽ പിടിച്ച് പ്രചരിപ്പിച്ച കൗൺസിലർ പദവി കൂടി ഒഴിയാൻ പാർട്ടീ പ്രവർത്തകരുടെ സമ്മർദ്ധം എന്ന പുതിയ നാടകത്തിന്റെ വാസ്തവം ചോറ്കഴിക്കുന്ന ഓരോ ലീഗ് കാരനും നന്നായറിയാം.
സിംഹഭാഗവും മുസ്ലിം വോട്ടുകൾ ഉള്ളതിനാലും മറ്റു പാർട്ടികളൊന്നും ഇവിടില്ലാത്തതും തെരഞ്ഞെടുപ്പ് സമയത്ത് നല്ലൊരു എതിരാളി നിൽക്കാനില്ലാത്തതിനാലും മാത്രം ലീഗ് എളുപ്പത്തിൽ ജയിക്കുന്ന വാർഡാണ് ഖസീലേൻ വാർഡ്. അല്ലാതെ മുനിസിപ്പൽ മേഖലയിലെ മറ്റു വാർഡുകളെ പോലെ ലീഗിന് ഒരു സംഘടനാ സെറ്റപ്പൊന്നും ഈ പറയുന്ന ഖാസീലെനിൽ ഇല്ല. ലീഗിന് സ്വന്തമായി ഇതുവരെ ഒരു പാർട്ടി ഓഫീസ് പോലും ഇല്ലാത്ത കൗൺസിലർ മാത്രം ഉള്ള വാർഡ്. ഏതെങ്കിലും ഒരു വീട്ടിൽ ഇരുന്നു നാലഞ്ചു പേർ ഒപ്പിടുന്ന കേവലം മിനുട്സ് ബുക്കിൽ മാത്രം ഒതുങ്ങിയ പാർട്ടി പ്രവർത്തനം നടക്കുന്ന ഈ വാർഡിൽ നിന്നുള്ള കൗൺസിലറെയാണ് നഗരസഭ ചെയർമാനാക്കി ഇരുത്തിയത്. മൂന്ന് വർഷം പാർട്ടിയുടെ ചിലവിൽ ഇച്ചിരി കൊഴുത്തപ്പോൾ ലീഗിന്റെ മുനിസിപ്പൽ നേതൃത്വത്തെ പിന്നിൽനിന്ന് പുലഭ്യം പറയാൻ ആളെ ഏർപ്പാടാക്കിയും,നാട്ടിലെ പത്രങ്ങളിലൊക്കെ തന്നെവെളുപ്പിക്കാനും പാർട്ടിയെ താറടിക്കാനും അച്ച് നിരത്തിക്കുകയും ചെയ്ത ചെയർമാൻ ഓർക്കണം താങ്കൾക്ക് അർഹിക്കുന്നതിലും അധികമാണ് ലീഗ് നേതൃത്വം ഇതുവരെയും കയ്യിൽ വെച്ച് തന്നത്. അതും മാറ്റൊരു പാർട്ടിയിൽ നിന്നും കൂട് മാറി വന്നു ലീഗ് ആയിട്ട് പോലും. ഇതിലും കൂടുതൽ എന്തായിരുന്നു താങ്കൾക്ക് പാർട്ടി തരേണ്ടിയിരുന്നത്? പോയ മൂന്നു വർഷം എടുത്തു പറയാവുന്ന ഒരു വകസനമോ നേട്ടമോ കാര്യമായി പറയാനില്ലാത്ത നഗരസഭയിൽ ഒരു നല്ല വാക്ക് കൊണ്ട് പോലും മറുപടിപറയാതെ എന്തിനും ഏതിനും കൈ മലർത്തി ഒഴിഞ്ഞ് മാറുന്ന താങ്കളുടെ ഒരുതരം ധാർഷ്ട്യ സ്വഭാവവും പെരുമാറ്റവും നഗരഭരണത്തെ തന്നെ പരിഹാസ്യമാക്കിയിരുന്നു ഇത് വരെ.
സ്വന്തം ലാഭങ്ങൾക്ക് പദവി ദുരുപയോഗം ചെയ്ത എത്ര സംഭവങ്ങളാണ് പോയ മൂന്നു വർഷം നഗരസഭയെ വച്ച് താങ്കൾ നടത്തിയത്..!ഖത്തർ പ്രവാസി വ്യവസായിയുടെ ചെലവിൽ താങ്കൾ ഒരാഴ്ച ഖത്തർ ഉല്ലാസം നടത്തിവന്ന ഉടനെ ആ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള മൂവായിരം പോലും വടകയ്ക്കില്ലാത്ത തളങ്കരയിലെ പഴയ വീടിന് മുപ്പത്തിനായിരത്തിലധികം വാടകയ്ക്ക് നഗരസഭയുടെ തലയിൽ വെച്ചിട്ട് ഹെൽത്ത് സെന്റർ തുടങ്ങിപ്പിച്ചതും, തളങ്കരയിൽ നിന്നുള്ള ഒരു മുൻ കൗൺസിലറായ ****** ( അപ്രീതികരമായ വാക്കുകൾ കടന്നു വന്നതുകൊണ്ട് ഈ ഭാഗം പ്രസിദ്ധീകരണ യോഗ്യമല്ല)***** മാത്രം ഉദ്യോഗത്തിൽ സ്ഥിരപ്പെടുത്താൻ ചെയർമാൻ കാണിച്ച തിടുക്കം ഇതൊക്കെ പ്രവർത്തകർക്കിടയിൽ വലിയചർച്ഛയുണ്ടായിട്ടും വിവാദമാക്കാതിരുന്നത് താങ്കളെ ഓർത്തല്ല പാർട്ടിയെ ഓർത്തുമാത്രമാണ്. വലിയ മാന്യത പട്ടം അങ്ങ് സ്വയം ചാർത്താൻ ശ്രമിക്കുമ്പോൾ ഒരു പുനർ വിചാരം ഒന്ന് നല്ലതാണ്.
നഗരസഭയിൽ ചെയർമാനായിട്ട് പോലും സ്വന്തം വാർഡിൽ ഒരു പുണ്ണാക്കും നടത്താൻ കഴിയാത്ത താങ്ങളുടെ കഴിവ് കേടിന് പാർട്ടിയെ പുലമ്പരുത്. അങ്ങാടിയിൽ തോറ്റത്തിന് അമ്മയോട് എന്ന പ്രയോഗം പോലെയാണ് ഇപ്പോൾ ചില പരിപാടി. കഴിഞ്ഞദിവസങ്ങളിൽ ദേശാഭിമാനിപത്ര വാർത്തയിൽ ഖസീലെൻ വാർഡ് ലീഗിന്റെ പാർട്ടി ലെറ്റർ പാഡും സ്റ്റേറ്റ് ലീഗിന്റെ സർക്കുലറും സഹിതം മുനിസിപ്പൽ ലീഗിനുള്ളിൽ ആഭ്യന്തര പ്രശ്നമാണെന്ന് വാർത്ത വരുത്തിച്ചത് ആരാണെന്നും എല്ലാവർക്കും മനസ്സിലായി. സ്വന്തം കുടുംബ വലയത്തിലെ സയാഹ്ന പത്രത്തിൽ പാർട്ടിജില്ലാനേതൃത്വത്തെതാറടിപ്പിച്ചും തന്നെപുണ്യാളനാക്കി വെളുപ്പിച്ചും വാർത്ത കൊടുപ്പിച്ചത് എന്തിനാണെന്നും എല്ലാവർക്കുമറിയാം. അധികാരക്കൊതി മൂത്ത് പഴുത്തു പിന്നിൽ നിന്ന് ഇത്തരം തറ വേല ഇറക്കുന്നതിൽ മുഖം മിനുക്കാനാവില്ല.
ചെയർമാനാവുന്നത് വരെ പാർട്ടി അച്ഛടക്കത്തേക്കുറിച്ചു വാതോരാതെ പറഞ്ഞു നടന്നയാൾ ഇന്ന് സ്വന്തം കസേര പോവുമ്പോൾ യൂദാസിന്റെ വേഷം കെട്ടി ശത്രുക്കൾക്ക് ആ വാക്ക് ഞാൻ അങ്ങനെ ഒഴിവാക്കി പെണ്ണ് പാർട്ടിയെ ഒറ്റു കൊടുക്കുമ്പോൾ ഓർത്തു വെച്ചോളീ…കാലം കണക്ക് തെറ്റാതെ മറുപടി നൽകും തീർച്ച.
ജയ് മുസ്ലിം ലീഗ്
MKA നെല്ലിക്കുന്ന്
അതേസമയം അഡ്വക്കേറ്റ് മുനീറിനെതിരെ നടപടി ഉണ്ടായാൽ പിന്നീട് നഗരസഭാ ഭരണം എന്നുള്ളത് ഓർമ്മ മാത്രമായിരിക്കും എന്ന് ചിലർ നഗരസഭ മുൻസിപ്പൽ നേതാവിന് മുന്നറിയിപ്പു നൽകിയതായും പറയപ്പെടുന്നു.മാത്രമല്ല മുനീറിനെതിരെ അപഹസ്യമായ രീതിയിൽ പ്രചരണങ്ങൾ തുടർന്നാൽ അതിനർഹിക്കുന്ന രീതിയിലെ പ്രതികരണം തിരിച്ചും ഉണ്ടാകുമെന്ന് മുനീറിനെ പിന്തുണക്കുന്ന പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ഒരു മാസമായി എം കെ എ നെല്ലിക്കുന്ന് എന്ന പേരിൽ നീചവും അപഹസ്യവുമായ പ്രചരണങ്ങൾ വാട്സ്ആപ്പ് കുറിപ്പുകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും വെറും ദിവസങ്ങളിൽ അവർക്കെല്ലാം മറുപടി പറയേണ്ടി വരുമെന്നും മുനീറിനെ പിന്തുണക്കുന്ന പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.
കുടുംബ ജീവിതത്തെ പോലും താളം തെറ്റിപ്പിക്കുന്ന രീതിയിലുള്ള അങ്ങേയറ്റം നീച മനസ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ അഡ്വക്കേറ്റ് മുനീറിന് പിന്തുണ കൂടുകയാണ്. ഇനിയും ഇത്തരം രീതികൾ തുടർന്നാൽ പ്രവർത്തകരുടെ പരസ്യമായി പ്രതികരണങ്ങൾ ഉണ്ടാകും എന്നാണ് സൂചന.