പ്രണയം നടിച്ച് 15 കാരിക്ക് പീഡനം; സംഭവം പുറത്തായത് സ്കൂളിൽ നടന്ന കൗൺസിലിംഗിൽ; ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. സ്റ്റേഷൻ പരിധിയിലെ പതിനഞ്ചുകാരിയെയാണ് ബന്ധുവായ യുവാവ് പീഡനത്തിനിരയാക്കിയത്. ദിവസങ്ങൾക്ക് മുമ്പാണു സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി (ക്രൂരമായ പീഡനവിവരം പുറത്തുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.