പ്രതിഷേധക്കൂട്ടായ്മയുമായി മുസ്ലിം ലീഗ് ജനപ്രതിനിധികൾ
കാസർകോട് : തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരേ ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് (എം.ജി.എം.എൽ.) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിധികൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. ജാസ്മിൻ കബീർ, ജമീല സിദ്ദീഖ് എന്നിവർ സംസാരിച്ചു.