“കാസർകോട് മുൻ നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് മുനീറിനെതിരെ ആറ് വർഷത്തെ സസ്പെൻഷൻ നടപടി വന്നേക്കാം” പ്രചാരണം ശരിയല്ലെന്ന് ജില്ലാ കമ്മിറ്റി
കാസർകോട് : കാസർകോട് മുൻ നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് മുനീറിനെതിരെ ആറ് വർഷത്തെ സസ്പെൻഷൻ നടപടി ഉണ്ടാക്കും എന്ന പ്രചാരണം ശരിയല്ലെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി . നടപടിയുമായി ബെന്ധപെട്ട ഒരു യോഗവും പാർട്ടി ഇതുവരെ ചേർന്നിട്ടില്ലെന്നിരിക്കെ പുറത്തു വരുന്ന ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയണം എന്ന് മുതിർന്ന നേതാവ് മാഹിൻ കേളോട്ട് അഭ്യർത്ഥിച്ചു .
കഴിഞ്ഞദിവസമാണ് മുൻധാരണ പ്രകാരം അഡ്വക്കേറ്റ് ചെയർമാൻ സ്ഥാനം വെച്ചു മാറാനായി സ്ഥാനമൊഴിഞ്ഞത്.എന്നാൽ ചെയർമാൻ സ്ഥാനം രാജിവെക്കുന്നതിനോടൊപ്പം കൗൺസിലർ സ്ഥാനം കൂടി രാജിവച്ചതാണ് മുസ്ലിം ലീഗിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജില്ലാ പാർലമെൻററി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചെയർമാൻ സ്ഥാനവും വാർഡ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കൗൺസിലർ സ്ഥാനം രാജിവച്ചു എന്നാണ് മുനീർ സ്ഥാനങ്ങൾ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞത് . വാർഡ് കമ്മിറ്റിയിൽ നിന്നും പ്രതിഷേധം ഉള്ള മൂന്നുപേരും രാജി വെച്ചിട്ടുണ്ട്. എന്നാൽ പാർട്ടി തീരുമാനം അനുസരിക്കുക എന്നുള്ളത് ഏത് മുസ്ലിം ലീഗ് പ്രവർത്തകന്റെയും ധാർമികമായ ബാധ്യതയാണെന്നും വാർഡ് കമ്മിറ്റിയിലെ മുതിർന്ന നേതാക്കൾ പറയുന്നു. ഈ രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് ചിലർക്ക് പങ്കുണ്ടെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
അഡ്വക്കറ്റ് മുനീർ കൗൺസിലർ സ്ഥാനം രാജി വെച്ചതോടുകൂടി നഗരസഭയിലേക്ക് പുതിയ അംഗത്തെ തെരഞ്ഞെടുക്കാനുള്ള ഉപതെരഞ്ഞെടുപ്പ് വൈകാതെ നടക്കും. സമാന്തര ലീഗ് പ്രവർത്തകർ നിലവിലെ പ്രതിഷേധക്കാരെ വഴുതിയിലാക്കാനുള്ള ശ്രമത്തിലാണ്. ഈ നീക്കം വിജയിച്ചാൽ ശിഹാബ് തങ്ങൾ സ്മാരക കമ്മിറ്റി എന്ന ബാനറിൽ മുസ്ലിം ലീഗ് വിമുതനായി സ്വതന്ത്ര സ്ഥാനാർഥി വാർഡിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.