സുഹൃത്തിന്റെ വീട്ടിൽ വച്ച് ഉറങ്ങി കിടന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഉപ്പള സ്വദേശി പിടിയിൽ
കണ്ണൂർ: സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുമ്പള, കോയിപ്പാടി സ്വദേശിയെ പോക്സോ വകുപ്പ് പ്രചകാരം അറസ്റ്റു ചെയ്തു. കോയിപ്പാടി ബാത്തിഷ മൻസിലിലെ ദാവൂദ് ഹക്കീമി (25) നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ ഖദീജ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനു പരിധിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കാറുമായി എത്തിയതായിരുന്നു ദാവൂദ്. വളരെ വേഗത്തിൽ വീട്ടുകാരുമായി നല്ല സൗഹൃദത്തിലായ ദാവൂദ് അന്നു രാത്രി അതേ വീട്ടിലാണ് ഉറങ്ങിയത്. രാത്രിയിൽ ഉറങ്ങി കിടന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും പുറത്തിറങ്ങി ആൾ താമസമില്ലാത്ത വീട്ടിലെത്തി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി വിവരം മാതാവിനെ അറിയിച്ചു. ഇതേ തുടർന്നാണ് പൊലീസിൽ അറിയിച്ചതും കേസെടുത്തു അറസ്റ്റു ചെയ്തതും.എറണാകുളം കല്ലൂരിലെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ദാവൂദെന്നു പൊലീസ് പറഞ്ഞു.