തിരുവല്ലയിലെ ടി.ടി.സി സെന്ററിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിലുള്ള കാസർകോട് സ്വദേശി ആശുപത്രിയിൽ
തിരുവല്ല: വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്റ്യൂട്ടിൽ ഡി.എഡ് (ടി.ടി.സി) വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവല്ല ഡയറ്റിലെ രണ്ടാംവർഷ വിദ്യാർഥിയായ കാസർകോട് സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ബുധനാഴ്ച രാത്രിയോടെഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാർഥികൾ ചേർന്ന് ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.
സ്ഥാപനത്തിലെ മലയാളം ഫാക്കൽറ്റി അധ്യാപികക്കെതിരെ രണ്ടാംവർഷ വിദ്യാർഥികളായ മുപ്പതോളം പേർ കഴിഞ്ഞ കുറെ കാലമായി സമരം നടത്തുകയായിരുന്നു. അധ്യാപികയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡിഡി ഉൾപ്പെടെയുള്ള അധികൃതർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയതായി വിദ്യാർഥികൾ പറഞ്ഞു.