കാസർഗോഡ് : കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനം നേരത്തെ ഉണ്ടാക്കിയ ധാരണ അനുസരിച്ച് അധികാരം വെച്ചു മാറാൻ ജില്ലാ നേതൃത്വത്തിന് നിർദ്ദേശപ്രകാരം രാജിവച്ച അഡ്വക്കറ്റ് മുനീർ കൗൺസിൽ സ്ഥാനം രാജിവെച്ചത് മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തിന്റെ അപ്രീതിക്ക് ഇരയായി. മുനീർ കൗൺസിൽ സ്ഥാനം രാജിവെക്കുന്ന വിവരം രേഖാമൂലം ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും ഇത് നേതൃത്വത്തെ വെല്ലുവിളിക്കുന്ന നിലപാടായി കരുതേണ്ടി വരുമെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത് .
അഡ്വക്കേറ്റ് മുനീർ കൗൺസിൽ സ്ഥാനം രാജിവെച്ചത് മുതിർന്ന നേതാവിന് ചേർന്നു പോകാത്ത നടപടി ആയിപ്പോയി എന്നും ജില്ലാ നേതൃത്വം ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മാഹിൻ കലട്ര ബി എൻ സി യോട് പറഞ്ഞു . നിലവിൽ ദുബായിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും നാട്ടിലെത്തി ഉടൻതന്നെ യോഗം ചേർന്ന് മറ്റ് നടപടിയിലേക്ക് കടക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുനീറിനെ പ്രവൃത്തി ധിക്കാരം ആണെന്നും , തൽപരകക്ഷികളുടെ കെണിയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം ആയിരുന്നുവെന്നും മുതിർന്ന നേതാവ് ബി എൻ സിയോട് പറഞ്ഞു. അതേസമയം മുനീറിനെ രാജി വിവരം നേരത്തെ വാർഡ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു എന്ന് സൂചിപ്പിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെയാണ്. അന്തരീക്ഷത്തിൽ ഒഴുകുന്ന വാക്ക് കസർത്തുകൾക്ക് ജില്ലാ നേതൃത്വം മറുപടി പറയേണ്ട ആവശ്യമില്ലല്ലോന്നും., വാർഡ് കമ്മിറ്റിക്ക് മുൻസിപ്പൽ കമ്മിറ്റിയെ കുറിച്ച് പരാതി ഉണ്ടായിരുന്നെങ്കിൽ രേഖാമൂലം നൽകണമായിരുന്നു എന്നാണ് നേതാവ് മറുപടി നൽകിയത്.