കാസർഗോഡ് : കാസർകോട് നഗരസഭാ ചെയർമാനായിരുന്ന അഡ്വക്കേറ്റ് മുനീറിനെ രാജിയെ തുടർന്ന് മുൻസിപ്പൽ മുസ്ലിം ലീഗിനെതിരെ വിമർശനം ഉയരുന്നു. പ്രവർത്തകരെ മനസ്സിലാകാത്ത നേതൃത്വം ആണ് നിലവിൽ മുൻസിപ്പൽ മുസ്ലിംലീഗിൽ ഉള്ളതെന്നും ഇത്തരം നേതാക്കളുമായി സഹകരിച്ചു പോകാൻ സാധിക്കില്ലന്നുമാണ് രാജീയിൽ പ്രതിഷേധം ഉള്ള പ്രവർത്തകർ പറയുന്നത്. ചെയർമാൻ സ്ഥാനത്ത് ഒഴിയുന്ന മുനീർ വെറും കൗൺസിലറായി മാറുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ സ്ഥാനം രാജിവെക്കാൻ വാർഡ് കമ്മിറ്റി അഡ്വക്കേറ്റ് മുന്നോട്ട് നിർദ്ദേശിച്ചത് എന്നാണ് വാർഡിലെ പ്രവർത്തകരുടെ വാദം.മുനീര്‍ രാജിവെച്ച സാഹചര്യത്തില്‍ അദ്ദേഹം പ്രതിനിധാനം ചെയ്ത ഖാസിലൈന്‍ വാര്‍ഡിലെ ലീഗ് ജെനറല്‍ സെക്രടറി ഇഖ്ബാല്‍ മഗ്ട, സെക്രടറിമാരായ നവാസ് ഊദ്, മുസമ്മില്‍, വൈസ് പ്രസിഡണ്ട് ഹകീം തായലങ്ങാടി എന്നിവരും പാര്‍ടി സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുണ്ട്. വാര്‍ഡ് കമിറ്റി ഉന്നയിച്ച പല കാര്യങ്ങളിലും മുനിസിപല്‍ കമിറ്റിയും മണ്ഡലം കമിറ്റിയും ജില്ലാ കമിറ്റിയും മുഖവിലക്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ഡ് കമിറ്റി ഭാരവാഹികളുടെ രാജി ഉണ്ടായിരിക്കുന്നത്. മുനീര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഭൂരിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വാര്‍ഡ് കമിറ്റിയിലെ ചുരുക്കം ചിലര്‍ക്ക് ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. മുസ്ലിം ലീഗിലെ ഗ്രൂപിസമാണ് മുനീറിനെ ചെയര്മാന് സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുന്നതില്‍ എത്തിച്ചിരിക്കുന്നതെന്ന് പാര്‍ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്.
എന്നാൽ സ്വാഭാവികമായി തീരേണ്ട നേതൃത്വം മാറ്റത്തിൽ ചില അടവ് നേതാക്കൾ ഇടപെട്ട് രംഗം കയ്യടക്കിയതോടെയാണ് പ്രശ്നം ഗുരുതരമായതൊന്നും വിലയിരുത്തലാണ് വാർഡിൽ തന്നെയുള്ള മുതിർന്ന നേതാക്കൾ. പുറത്തുവന്ന വാർത്തകൾ പോലെ കൗൺസിൽ സ്ഥാനം രാജിവെക്കാൻ മുനീർ ഉറപ്പിച്ചിരുന്നു എന്നതും ശരിയല്ലെന്നും ഇവർ പറയുന്നു. നേതൃത്വത്തിന് നിർദ്ദേശം അംഗീകരിക്കണമെന്ന് നിലപാടും മറ്റു പ്രതിഷേധങ്ങൾ ഒന്നും പാടില്ല എന്ന നിലപാടിൽ ആയിരുന്നു മുനീർ എന്നും വാർഡിലെ മുതിർന്ന നേതാക്കൾ കൂട്ടിച്ചേർത്തു. ചില പ്രവർത്തകർ അടവ് നേതാക്കളുടെ കുതന്ത്രത്തിൽ അകപ്പെട്ടു പോയത് പാർട്ടിക്ക് ഗുണകരമല്ല എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മാത്രമല്ല മുനീർ നഗരസഭ ചെയർമാനായിരിക്കെ പല വിവാദങ്ങളിലും പെടുത്താൻ ഈ അടവ് നേതാക്കൾ ശ്രമിച്ചിരുന്നതായും വാർഡിലെ മുതിർന്ന നേതാക്കൾക്ക് ആക്ഷേപമുണ്ട്.
പാർട്ടിയെ ഭീഷണിപ്പെടുത്തി കളയാം എന്നുള്ള ധാരണ ആർക്കും വേണ്ട, തെരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ തന്നെ മുസ്ലിം ലീഗ് പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്ന ഉറപ്പും ഇവർ നൽകുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പ് വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം രാജിവച്ച പ്രവർത്തകർ പറയുന്നില്ല. നിലവിൽ രണ്ട് വിമത മുസ്ലിം ലീഗ് മെമ്പർ മാരാണ് നഗരസഭയിൽ ഉള്ളത്.ഇവരോടൊപ്പം ചേർന്നു ശിഹാബ് തങ്ങൾ സ്മാരക കമ്മിറ്റി എന്ന നിലയിൽ ഇവർ പ്രവർത്തിക്കുമെന്നാണ് സൂചന.