രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേയ്ക്ക്; എല്ലാ കേസുകളിലും ജാമ്യം, ഇന്നുതന്നെ ജയിൽ മോചിതനാവും
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. അറസ്റ്റിലായ എട്ടാം ദിവസമാണ് തിരുവനന്തപുരം സിജെഎം കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങും.