കുടുംബസംഗമത്തിനിടെ സ്വർണ്ണമാല മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച അഞ്ചുപേർക്കെതിരെയാണ് ഹോസൂർഗ് പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: യുവതിയെ അക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്. കുടുംബസംഗമത്തിനിടെ സ്വർണ്ണമാല മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച അഞ്ചുപേർക്കെതിരെയാണ് ഹോസൂർഗ് പോലീസ് കേസെടുത്തത്.കാഞ്ഞങ്ങാട്.
വടകരമുക്കിലെ 46 കാരിയുടെ പരാതിയിലാണ് ചിത്താരി ചാമണ്ഡിക്കുന്നിലെ ആരിഫ്, ഷാഫി, ഷാഫിയുടെ ഭാര്യ, ഫൈസൽ, നസീമ എന്നിവർക്കെതിരെ പോലീസ്കേസെടുത്തത്. കഴിഞ്ഞദിവസം വടകരമുക്കിലെ സ്ത്രീയുടെ വീട്ടിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഒന്നാംപ്രതി ആരീഫിന്റെ മകളുടെ മാലയെടുത്തുവെന്നാരോപിച്ച് വീട്ടമ്മയെ തടഞ്ഞുനിർത്തി ചുമലിൽ അടിച്ചുപരിക്കേൽപ്പിച്ചുവെന്നാണ് കേസ്.