പ്ലസ് വൺ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ചു. മാത്തിൽ ഗവ.ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുസാഫിർ(16) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിങ്ങോം പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചൂരൽ സ്വദേശി പുഴക്കൽ മുസ്തഫയുടെയും റഷീദയുടെയും മകനാണ്. ഏക സഹോദരൻ: മുബഷീർ.