കാണാതായ കുട്ടിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്:നെന്മാറയിൽ ഇന്നലെ രാവിലെ 10 മുതൽ കാണാതായ കുട്ടിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ അയിലൂർ വീഴ്ലി കാന്തളത്ത് സുനിലിന്റെ മകൻ ശ്രീനവിനെ (10) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയതാണെന്നു കരുതുന്നു. അഗ്നിരക്ഷാ സേന എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.