മലപ്പുറം പെരുമ്പടപ്പിൽ അമ്മയ്ക്കൊപ്പം കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു
മലപ്പുറം: പെരുമ്പടപ്പ് പട്ടേരിക്കുന്നിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണു. അപകടത്തിൽ കുഞ്ഞ് മരിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്.
വന്നേരി സ്വദേശിനി പേരോട്ടയിൽ ഹസീനയും രണ്ടര വയസുള്ള മകളുമാണ് കിണറ്റിൽ വീണത്. ഗുരുതരാവസ്ഥയിൽ കിണറ്റിൽനിന്നു രക്ഷിച്ച ഹസീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.