15 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു;രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ:15കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ അഭിഭാഷകനുൾപ്പെടെ രണ്ടുപേരെ പോക്സോ നിയമപ്രകാരം കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഉളിക്കൽ വട്ട്യാംതോടിലെ പെരുവാപ്പുഴ സോണി ജേക്കബ് (39), കൈപ്പച്ചേരി ചന്ദ്രൻ എന്ന ആണ്ടി (53) എന്നിവരെയാണ് കുടിയാന്മല എസ്.എച്ച്.ഒ ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ കെ. സുരേഷ്കുമാർ പിടികൂടിയത്.
കേസിൽ പ്രതികളായ സോണി ജേക്കബിന്റെ പിതാവ് ജോണിയെയും മാതാവ് വത്സയെയും പിടികിട്ടിയിട്ടില്ല. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവങ്ങൾ.
നാലുപേരും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും സോണിയും ചന്ദ്രനും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് ജോണിക്കും വത്സക്കുമെതിരെ കേസ്. ചന്ദ്രൻ അഭിഭാഷകനാണ്.