കോൺക്രീറ്റ് തൊഴിലാളി ട്രെയിൻ തട്ടിമരിച്ച നിലയിൽ
കാസർകോട്: കോൺക്രീറ്റ് തൊഴിലാളിയെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. ഉദുമ
ആറാട്ടുകടവ് ബലക്കാട് സ്വദേശി ദിനേശൻ(53) ആണ് മരിച്ചത്. ഉദുമ പള്ളത്താണ് ചൊവ്വാഴ്ച പുലർച്ചേ മൃതദേഹം കണ്ടെത്തിയത്. ബേക്കൽ പൊലീസ് ആണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടുപറമ്പിൽ സംസ്കാരം നടക്കും. ആറാട്ട് കടവ് എകെജി ക്ലബിന്റെ സ്ഥാപക അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായ ദിനേശൻ പ്രദേശത്തെ എല്ലാപരിപാടിയിലും നിറസാന്നിധ്യമായിരുന്നു. ദിനേശന്റെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. കണ്ണന്റെയും നാരായണിയുടെയും മകനാണ്. ലതയാണ് ഭാര്യ. വിഷ്ണു, ജിഷ്ണു എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സുരേശൻ, അംബിക, പരേതയായ സാവിത്രി.