ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഏഴുവയസ്സുകാരൻ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് മരിച്ചു
തിരുവനന്തപുരം: മാതാവിനൊപ്പം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഏഴുവയസ്സുകാരൻ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് ദാരുണമായി മരിച്ചു. വെഞ്ഞാറമൂട് വെമ്പായം മൂന്നാനക്കുഴിയിൽ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട്ടിലെ ദീപു – ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇവർ സഞ്ചരിക്കുകയായിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമെന്നു പറയുന്നു. കുട്ടിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.