പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ചുകിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. പാലക്കാട് ഷാലിമാർ തിരുവനന്തപുരം എക്സ്പസ്സിന്റെ മുൻവശത്തുള്ള ജനറൽ കംപാർട്ട്മെന്റിൽ ഇരുന്ന ആളുടെ ബാഗിൽ ഒളിപ്പിച്ച അഞ്ചുകിലോ കഞ്ചാവാണ് കണ്ടെത്തിയത്. ബാഗിലെ തുണികൾക്കിടയിൽ അഞ്ചു പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ്. ആർപിഎഫും ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജനറൽ കമ്പാർട്ടെന്റിൽ നടത്തിയ പരിശോധനയിൽ ലഗേജ് റാക്കിൽ നിന്നാണ് ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഷോൾഡർ ബാഗിൽ കഞ്ചാവ് കണ്ടത്. ബാഗ് കണ്ട് സംശയം തോന്നിയാണ് ഉദ്യോഗസ്ഥൻമാരായ സുരേഷ്, എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എൻ.അശോക്, എക്സൈസ് ബി.ശ്രീജിത്ത്, ഗോകുല കുമാരൻ, ജെ.രാകേഷ്, ശരവണൻ, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി റെയിൽവെ പൊലിസ് അറിയിച്ചു.