കാസര്‍കോട് : കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായി സേവനം അനുഷ്ഠിച്ചിരുന്നു പി ബാലകൃഷ്ണന് ക്രമസമാധാന ചുമതലയ്ക്ക് മാറിയയതോടെ ഗുണ്ടകളും ക്രിമിനലുകളും നെട്ടോട്ടം ഓടിതുടങ്ങി , ഡിവൈഎസ്പി പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ ഓപ്പറേഷനില്‍ കൊലപാതക കേസിലടക്കം പ്രതിയായ യുവാവും നിരവധി കേസിലെ പ്രതിയും അറസ്റ്റിലായി. പള്ളത്തെ ഫൈസല്‍ ഉപ്പള മണി മുണ്ടയിലെ ഷംസുദ്ധീന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പളയിലെ മുത്തലിബ് വധക്കേസിലെ പ്രതിയാണ് ഷംസുദ്ദീന്. മാല മോഷണമടക്കം നിരവധി കേസിലെ പ്രതിയാണ് ഫൈസല്‍. ഇരുവരും പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ഗുണ്ടാ-മാഫിയ സംഘങ്ങളെ നിലയ്ക്കുനിര്ത്തുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി കര്‍ശനമാക്കിയത് കൊലപാതകം, തട്ടികൊണ്ടു പോകല്‍, കവര്‍ച്ച, ഗുണ്ടാപ്രവര്‍ത്തനം തുടങ്ങിയ കേസുകളില്‍ അകപ്പെട്ട നിരവധി പ്രതികള്‍ മുങ്ങി നടക്കുന്നുണ്ടെന്നും എല്ലാവരെയും പിടികൂടുമെന്ന് ഡി വൈ എസ് പി വ്യക്തമാക്കി . കോടതിയില്‍ നിന്നും ഓരോ തവണയും സമന്‍സ് അയക്കാറുണ്ടെങ്കിലും ഇവര്‍ കൈപ്പറ്റാറില്ല. സ്ഥലത്തില്ലാത്തവരാണെന്ന് പറഞ്ഞ് പൊലീസ് സമന്‍സ് മടക്കുകയാണ് ചെയ്യുന്നത്. പലരും വിദേശത്തെക്കും മുങ്ങുകയും ചെയ്യുന്നുണ്ട്. വരുംദിവസങ്ങളിലും റെയ്ഡും പരിശോധനയും തുടരുമെന്നും ഇതിനായി .കാസര്‍കോട് കുമ്പള,മഞ്ചേശ്വരം, വിദ്യാനഗര്‍, ആദൂര്‍, മേല്‍പ്പറമ്പ്, ബേക്കല്‍ ഐ പി മാരും എസ്ഐമാരും ,പ്രത്യക സ്കോഡ് അംഗങ്ങളായി എസ ഐ നാരായണന് ബാലകൃഷ്ണന് ഓസ്റ്റിന്‍ തമ്പി ,തോമസ് ,രാജേഷ് , ലക്ഷ്മി നാരായണന്, പ്രദീഷ് ഗോപാല്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘത്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് . മാത്രമല്ല മണല്‍മാഫിയകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സിറിയ പുഴയിലും ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഡി വൈ എസ് പി തന്നെ നേരിട്ടെത്തി അനിതികൃത തോണികള്‍ പിടിച്ചെടുത്തു . ജില്ലയിലെ മണല്മാഫിയുടെ മറവില്‍ നിരവധി അക്രമണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത്തരം മാഫിയകളെ സഹായിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.