നഗരസഭ പുതിയ ചെയർമാൻ അബ്ബാസ് ബീഗം തന്നെ; മുൻധാരണ നടപ്പിലാക്കാൻ എല്ലാവരും ഒറ്റക്കെട്ട്. വിവാദങ്ങളോട് പ്രതികരിച്ച് കല്ലട്ര മാഹിൻ.
കാസർകോട്: നഗരസഭയിലെ ചെയർമാൻ സ്ഥാനം വെച്ച് മാറുന്നതുമായ ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മാഹിൻ ഹാജിയുടെ പ്രതികരണം ഇങ്ങനെ.
“മുൻധാരണ പ്രകാരം മൂന്നുവർഷം അഡ്വക്കേറ്റ് മുനീറും പിന്നീടുള്ള രണ്ടു വർഷം അബ്ബാസ് ബീഗം എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് പുതിയ തീരുമാനം കൈക്കൊള്ളേണ്ട ആവശ്യമില്ല. നേരത്തെയുള്ള ധാരണ നടപ്പിലാക്കുക എന്നത് മാത്രമാണ് നേതൃത്വത്തിന്റെ ബാധ്യത. ഇതിനായി പാർട്ടിയിലെ എല്ലാ ഘടകങ്ങളും ഒറ്റക്കെട്ടായി തന്നെ നിലകൊള്ളും. ഔദ്യോഗികമായ ഒരു എതിർപ്പോ പരാതികളോ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല ഈ ധാരണ നടപ്പിലാക്കണം എന്നുള്ള കാര്യത്തിൽ നിലവിലെ ചെയർമാനായ അഡ്വക്കേറ്റ് മുനീറിനും പൂർണ്ണ സമ്മതമാണ്. നഗരസഭ സെക്രട്ടറി തിരിച്ചെത്തിയാൽ ഉടനെ അധികാര കൈമാറ്റം നടക്കും. ഇതിന് യാതൊരു മാറ്റവുമില്ല”
വിമുത വിഭാഗം പറയുന്നത്.
അഡ്വക്കേറ്റ് മുനീർ സ്ഥാനം ഒഴിയേണ്ടി വന്നാൽ കൂടെ കൗൺസിൽ സ്ഥാനം ഒഴിയണം എന്നുള്ളത് വാർഡ് കമ്മിറ്റിയുടെ തീരുമാനമാണ്. കൂടാതെ ഇത്തരം ഒരു നടപടിയിലേക്ക് കടന്നാൽ വാർഡ് കമ്മിറ്റിയും പിരിച്ചുവിടും. ഇതിനായി അഡ്വക്കേറ്റ് മുനീറിന്റെ രാജിക്കത്ത് ഞങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. വാർഡ് കമ്മിറ്റി നാളിതുവരെ മുൻസിപ്പൽ കമ്മിറ്റിക്ക് നൽകിയ 12 കത്തുകളിൽ 11 കത്തുകളെ അവജ്ഞതയോടെ തള്ളിക്കളയും ഒരെണ്ണത്തിന് മാത്രം പ്രതികരിച്ചു എന്ന മട്ടിൽ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. വാർഡ് കമ്മിറ്റി ഔദ്യോഗികമായി നൽകുന്ന പരാതിക്ക് ഒരു മറുപടി പോലും ലഭിക്കാറില്ല എന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. അത്തരമൊരു നേതൃത്വത്തെ അംഗീകരിക്കേണ്ട ഒരു കാര്യം വാർഡ് കമ്മിറ്റിക്ക് ഇല്ല. പാർട്ടിക്കുള്ളിൽ വ്യക്തിഗത നേതൃത്വമാണ് നിലകൊള്ളുന്നതെന്നും ഇവർ പരാതിപ്പെടുന്നു.
അഡ്വക്കേറ്റ് മുനീറിന്റെ നിലപാട്.
പാർട്ടി തീരുമാനങ്ങളോടൊപ്പം മാത്രമേ നിലകൊള്ളൂ, വാർഡ് കമ്മിറ്റിയെ ഇത്തരം പ്രവർത്തനങ്ങൾ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കും.
(മുനീറുമായി ബന്ധപ്പെട്ട ആളുടെ പ്രതികരണമാണ് മുകളിലുള്ളത് , മുനീറിന്റെ നേരിട്ടുള്ള പ്രതികരണം ലഭ്യമായിട്ടില്ല)
അതേസമയം പാർട്ടിക്കുള്ളിൽ ഭീഷണി സ്വരം ഉയർത്തുന്ന പ്രാദേശിക നേതൃത്വത്തിനെതിരെ വരും ദിവസങ്ങളിൽ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് മുതിർന്ന മുൻസിപ്പൽ കമ്മിറ്റി നേതാവ് വ്യക്തമാക്കി. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന രീതിയിലുള്ള നടപടി തുടർന്നാൽ നോക്കിയിരിക്കില്ലന്നും മുൻസിപ്പൽ നേതാവ് വ്യക്തമാക്കി. എന്നാൽ പരസ്യമായ ഒരു പോരാട്ടത്തിന് വേദി ഒരുക്കേണ്ടതില്ല. പേര് പ്രതികരണത്തിൽ നൽകരുത്.