ആറ് മാസം പ്രായമുള്ള കുഞ്ഞുമായി 16-ാം നിലയിൽനിന്ന് ചാടി യുവതി ജീവനൊടുക്കി
ന്യൂഡൽഹി: 16-ാം നിലയിൽ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിൽ ബിഷ്റാഖ് ഏരിയാ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ലാ റെസിഡൻഷ്യ സൊസൈറ്റിയിലെ ടവർ 2 -ൽ നിന്ന് വലിയ ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഒരു സ്ത്രീയും കുഞ്ഞും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു. സുരക്ഷാ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു..
33-കാരിയായ യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. 2021-ലാണ് യുവതി വിവാഹിതയായത്. ആറുമാസം മുമ്പ് മകളെ പ്രസവിച്ചതുമുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിഷാദരോഗം ബാധിച്ചിരുന്നതായും യുവതിയുടെ സഹോദരൻ പറഞ്ഞതായി ബിഷ്റാഖ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അരവിന്ദ് സിങ് പറഞ്ഞു.