ചെന്നൈ: ക്രുപ്രസിദ്ധ വനം കൊളളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. അഭിഭാഷകയായ വിദ്യാ റാണി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്.
ബിജെപി നേതാവ് മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാ റാണി പാര്‍ട്ടി അംഗത്വം എടുത്തത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വീരപ്പന്റെ മൂത്തമകളാണ് വിദ്യാ റാണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഐഎഎസ് കോച്ചിങ്ങിന് ചേര്‍ന്ന് വിദ്യാ റാണി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു