ജില്ലയിൽ വീണ്ടും ചന്ദനമര മോഷണം;രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: കാസർകോട് ജില്ലയിൽ വീണ്ടും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഇരിയ കിഴക്കേ വീട്ടിൽ കെ.അജീഷ്, അമ്പലത്തറ, പാറപ്പള്ളിയിലെ ബി.നസീർ എന്നിവരെയാണ് ഭീമനടി സെക്ഷൻ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.എൻ.ലക്ഷ്മണൻ, ബീറ്റ് ഓഫീസർമാരായ കെ.വിശാഖ്, വി.യദുകൃഷ്ണൻ, അപർണ്ണ ചന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കരിന്തളം, കയനിയിൽ നിന്നു 50 കിലോ ചന്ദന മരം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. അടുത്തിടെ ബേഡകത്ത് വീട്ടുവളപ്പിലെ ചന്ദനമരം മോഷ്ടിച്ച സംഭവത്തിൽ 4 പേർ പിടിയിലായിരുന്നു. വീട്ടുവളപ്പിലെ 30 വർഷത്തിലേറെ പഴക്കമുള്ള ചന്ദന മരമാണ് മുറിച്ച് കടത്തിയത്.