സ്കൂട്ടര്‍ യാത്രികന് കനോലി കനാലില്‍ വീണ് മരിച്ച സംഭവം; പോലീസ് പിന്തുടര്ന്നതായി ദൃക്സാക്ഷി
കോഴിക്കോട് :സ്കൂട്ടര്‍ യാത്രികന് കനോലി കനാലില്‍ വീണ് മരിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷിമൊഴി.
സ്കൂട്ടര്‍ യാത്രികനെ പോലീസ് പിന്തുടരുന്നത് കണ്ടെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടയായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ രജനീഷ് ഓടിച്ച സ്കൂട്ടര്‍ എടക്കാട് ടി ജംഗ്ഷനില്‍ വെച്ചാണ് സംരക്ഷണ ഭിത്തിയിലിടിച്ച് കനാലിലേക്ക് മറിഞ്ഞത്. പിന്നീട് ഫയര്ഫോഴ്സാണു മൃതദേഹം പുറത്തെടുത്തത്.
രജനീഷിന്റെ സ്കൂട്ടറിനെ ഒരു പോലീസ് ജീപ്പ് പിന്തുടര്ന്നതായി ജില്ലാ കോടതിയിലെ അഭിഭാഷകനായ മുഹമ്മദ് അഫ്റിന്‍ നുഹ്മാന്‍ ആണു പോലീസിനു മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസാണ് സംഭവം അന്വേഷിക്കുന്നത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളയില്‍ പോലീസാണ് സ്കൂട്ടറിനെ പിന്തുടര്ന്നതെന്നാണ് വിവരം.
നിലവില്‍ അപകട മരണത്തിനാണ് എലത്തൂര്‍ പോലീസ് കെസെടുത്തത്. സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.