കാഞ്ഞങ്ങാട്: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ രേഖകള്‍ തട്ടിയെടുത്തതായി പരാതി. പടന്നക്കാട് തസ്നി മന്‍സിലിലെ എന്‍.കെ.ഇസ്മയിലിന്റെ മകന് തഹസീന്‍ ഇസ്മയിലാണ് പടന്നക്കാട് കരുവളത്തെ പി.അഹമ്മദിന്റെ മകന് എം.എസ്.സാജിദിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതിപെട്ടത്..ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന തഹസീന്റെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ്,കമ്പനി ലൈസന്‍സ് ആധാരത്തിന്റെ കോപ്പി,ഭാര്യയുടെയും കുട്ടിയുടെയും ഫോട്ടോകള്‍ എന്നിവയാണ് കാനഡ വിസയുടെ ആവശ്യത്തിനായി സാജിദ് കൈപ്പറ്റിയത്.2019 സെപ്തംബര്‍ മാസത്തിലാണ് തഹസീന്‍ രേഖകള്‍ കൈമാറിയത്.ഇതിനിടെ ദുബായില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അറിയിപ്പുകിട്ടിയുരുന്നെങ്കിലും ജോലി രേഖകളടക്കം സാജിദിന് കൊടുത്തതിനാല്‍ തഹസീന്‍ ദുബായില്‍ തിരിച്ചുപോകാന്‍ കഴിഞ്ഞില്ല.ഇതുമൂലം ഇദ്ദേഹത്തിന്റെ ജോലിയും നഷ്ടമായി.അതിനിടെ ഫെബ്രുവരി 7ന് തഹസീനെ ഫോണില്‍ വിളിച്ച സാജിദ് രേഖകള്‍ ലഭിക്കണമെങ്കില്‍ പടന്നക്കാട് മേല്‍പ്പാലത്തിനടിയില്‍ വരാന്‍ ആവശ്യപ്പെട്ടതായി യുവാവ് പറഞ്ഞു.ഫോണ്സന്ദേശ പ്രകാരം പടന്നാക്കാട്ടെത്തിയ തന്നെ സാജിദ്ദും സുഹൃത്തുകളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് യുവാവിന്റെ പരാതി.തന്റെ ഡ്രൈവിംഗ് ലൈസന്‍സും ജോലി രേഖകളും തിരിച്ചുകിട്ടിയില്ലെ ന്നും യുവാവ് പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.