ഭുവനേശ്വര്‍: സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ആറ് മാസം പ്രായമായ കുഞ്ഞും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ വെള്ളിയാഴ്ചാണ് ദാരുണമായ സംഭവം നടന്നത്.
ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ടിവി സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. ഒപ്പം ഭര്‍ത്താവ് ദിലേശ്വര് നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് പേര്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു. കൂടാതെ, ടിവി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ചില്ലുകളും ഇവരുടെ ദേഹത്തേയ്ക്ക് കുത്തിക്കയറിയിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു രക്ഷാ പ്രവര്‍ത്തനം.