കൈവെട്ട് കേസിലെ ഒന്നാം പ്രതി പിടിയിൽ; സവാദ് പിടിയിലായത് 13 വർഷത്തിന് ശേഷം
കണ്ണൂർ:അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദ് ആണ് പിടിയിലായത്. 13 വർഷമായി ഒളിവിൽ ആയിരുന്നു. കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം സവാദിനെ പിടികൂടിയത്. കേസിൽ 37 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പിടികിട്ടാനുണ്ടായിരുന്ന ആറു പേരൊഴികെ 31 പേരുടെ വിചാരണ പൂർത്തിയാക്കി 18 പേരെ വെറുതേ വിട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 13 പേരെയാണ് കോടതി 2015ൽ ശിക്ഷിച്ചത്. ഇതിൽ 10 പേർക്ക് എട്ടു വർഷം വീതവും മൂന്നു പേർക്ക് രണ്ടു വർഷം വീതവും തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്.
ടി.ജെ. ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് തീവ്രവാദികൾ
ആക്രമണം നടത്തിയത്. ഇതെത്തുടർന്ന് കോളേജ് അധികൃതർ അദ്ദേഹത്തിനെതിരേ
നടപടിയെടുത്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. അദ്ദേഹത്തിനെതിരായ കേസുകൾ കോടതി
റദ്ദാക്കുകയും ചെയ്തിരുന്നു.