മൂന്നുമാസം പ്രായമുളള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു.
കാസർകോട്: മൂന്നുമാസം പ്രായമുളള കുഞ്ഞ് മു ലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഈശ്വരമംഗലം സ്വദേശികളും ബംബ്രാണയിൽ താമസക്കാരുമായ അസീസ്-ഖദീജ ദമ്പതികളുടെ മകൾ ആയിഷ മെഹ്റയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്ന സംശയത്തെ തുടർന്ന് അവശനിലയിലായ കുഞ്ഞുമായി ദമ്പതികൾ ആശുപത്രിയിൽ എത്തുകയായിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചശഷം പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ പൊലീസ് എത്തുമ്പോഴേയ്ക്കും ദമ്പതികൾ കുഞ്ഞിന്റെ മൃതദേഹവുമായി ഈശ്വരമംഗലത്തേയ്ക്ക് പോയിരുന്നു. പൊലീസ് അങ്ങോട്ടേക്ക് തിരിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു.