കാഞ്ഞങ്ങാട്: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 215 എണ്ണമാണ്.അസുഖബാധതയെ തുടര്‍ന്ന് മരണപ്പെട്ടത് 110 പേര്.ഏറ്റവും കൂടുതല്‍ അര്‍ബുദരോഗികളുള്ളത് 6ാം വാര്‍ഡിലാണെന്നും വിവരാവകാശ രേഖ പറയുന്നു.പഞ്ചായത്തില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
3,4 വാര്‍ഡുകളിലാണ്. കിഴക്കന്‍ മലയോര പഞ്ചായത്തുകളില്‍ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയില്ല. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ പരമ്പരാഗത കാര്‍ഷികരീതി പാടെ തകിടം മറിയുകയുംനിത്യോപയോഗത്തിനുള്ള പച്ചക്കറിപോലും വിലകൊടുത്തുവാങ്ങുകയും ചെയ്യുകയാണ്.രാസവളങ്ങളും മറ്റും ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും ചുണ്ണാമ്പിന്റെ അംശം ക്രമാതീതമായ വെള്ളവുമാണ് അര്‍ബുദത്തിന് കാരണമാകുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ വിഭാഗവും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് പ്രദേശത്ത് വിദഗ്ദ പഠനം നടത്തി അര്‍ബുദത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നുമാണ് ആവശ്യം.