കാസർകോട് മുസ്ലിം ലീഗ് പഞ്ചായത്ത് അംഗം റോഡരികിൽ മരിച്ച നിലയിൽ
കാസർകോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡംഗം പുഷ്പ(45) ആണ് മരിച്ചത്.മൊഗ്രാൽ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോർത്ത് ബെള്ളൂർ ക്വാർട്ടേഴ്സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ ഓട്ടോറിക്ഷയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ബന്ധുക്കളുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു. കോട്ടക്കുന്ന് വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര അംഗമാണ്. നേരത്തെ മുസ്ലീംലീഗ് അഭാവിയായിരുന്നു. മുസ്ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയിൽ ഇവർക്ക് മൊഗ്രാൽ മൊഗറിൽ വീട് നിർമ്മിച്ചു നൽകിയിരുന്നു. ഇവിടെയായിരുന്നു ഇവർ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ള ആളുകൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മാധവൻ ആണ് ഭർത്താവ്. ശരത്ത്. സൗമിനി, സ്വരാജ് എന്നിവർ മക്കളാണ്.