ബംഗ്ലാദേശ് പൗരത്വം മറച്ചുവച്ചു; വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാസ്പോർട്ട് നേടി; വർഷങ്ങളായി കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിക്കെതിരെ കേസ്
കാസർകോട്: ബംഗ്ലാദേശ് പൗരത്വം മറച്ചുവച്ച് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാസ്സ്പോർട്ട്
നേടിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാസിം ഷേഖി(35)നെതിരെയാണ് ഹൊസൂർഗ്ഗ് പൊലീസ് കേസെടുത്തത്. കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസർ കെ.അരുൺ മോഹൻ ജില്ലാ പൊലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജാസിം ഷേഖ് അജാനൂർ, മുട്ടുന്തലയിലാണ് താമസം. പശ്ചിമബംഗാൾ നാദിയ ജില്ലയിലെ റാണഗട്ട്, കാസിപ്പൂർ പി.ഒ എന്ന വിലാസത്തിലാണ് ജാസിം പാസ്പോർട്ടിനു അപേക്ഷിച്ചത്. 2019 ഫെബ്രുവരി 22ന് പാസ്പോർട്ടും ലഭിച്ചു. കുശാൽനഗർ, സബിത ക്വാർട്ടേഴ്സ് എന്ന വിലാസവും ജാസിമിനുണ്ടെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.