ബസ് പിറകോട്ടെടുക്കുന്നതിനിടെ മുൻ ബസ് ഡ്രൈവർ ബസിനടിയിൽ പെട്ട് മരിച്ചു
കണ്ണൂർ: ബസ് പിറകോട്ടെടുക്കുന്നതിനിടെ മുൻ ബസ് ഡ്രൈവർ ബസിനടിയിൽ പെട്ട് മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി കെ.വി. രാഘവനാ(67)ണ് ദാരുണാന്ത്യം സംഭവിച്ചത്. പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. പയ്യന്നുരിൽ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് ട്രാക്കിൽ വെക്കാനായി പിന്നോട്ടെടുക്കുമ്പോൾ ബസിനടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് തൊഴിലാളി യൂനിയൻ മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. പയ്യന്നൂരിലെ ആദ്യ കാല ടാക്സി ഡ്രൈവറുമായിരുന്നു. ഇപ്പോൾ ലോട്ടറി കച്ചവടമായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: പുരുഷോത്തമൻ, ലതിക, സജിന.