മഞ്ചേശ്വരം:- ഒരു ഇടവേളക്കുശേഷം മഞ്ചേശ്വരം കോൺഗ്രസിൽ വീണ്ടും നേതൃത്വ വിവാദം. ബ്ലോക്ക് കോൺഗ്രസിലേക്ക് പുതിയ പ്രസിഡണ്ടിനെ നിയമിക്കുന്നതിലാണ് പ്രവർത്തകർ പരസ്യമായി അസംതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്.നിലവിലെ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടായി സ്ഥാനത്തുണ്ടായിരുന്ന പി സോമപ്പയെ സ്ഥാനത്തിൽ നിന്നും ഒഴിവാക്കി തലസ്ഥാനത്തേക്ക് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നോമിനിയെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാർട്ടിയിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് പ്രസക്തിയില്ല എന്നിരിക്കെ എംപിയുടെ പ്രത്യേക പരിഗണനയിലുള്ള ആളെ പ്രതിഷ്ഠിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മഞ്ചേശ്വരം കോൺഗ്രസിനെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ച് ഇറക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. അതേസമയം വിഷയത്തിൽ മഞ്ചേശ്വരം ബ്ലോക്കിൽപ്പെട്ട നാലു മണ്ഡല കമ്മിറ്റി ഭാരവാഹികൾ ഇന്ന് രാവിലെ യോഗം ചേരുകയും എംപിയുടെ നീക്കം വകവച്ച് നൽകില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.നാലുമണ്ഡലങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളും വിവിധ പോഷക സംഘടന ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുത്തത്.