ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറന്നു; അടിയന്തര ലാന്‍ഡിങ്ങിൽ വിറച്ച് യാത്രക്കാര്‍
വാഷിങ്ടണ്‍: പറന്നുയർന്നതിനു പിന്നാലെ ആകാശത്തുവെച്ച് വാതില്‍ തുറന്നുപോയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. അലാസ്ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്സ് വിമാനത്തിലായിരുന്നു സംഭവം. പോര്‍ട്ട്ലാന്‍ഡില്‍നിന്ന് കാലിഫോര്‍ണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ.എസ് 1282 നമ്പര്‍ വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തുറന്നുപോകുകയായിരുന്നു.
യാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. വിമാനത്തിന്റെ വാതില്‍ പൂര്‍ണമായി തുറന്നുകിടക്കുന്നതും അടിയന്തര ലാന്‍ഡിങിന് തയ്യാറെടുക്കുന്ന യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും അപകടമില്ല.
🚨#BREAKING: Alaska Airlines Forced to Make an Emergency Landing After Large Aircraft Window Blows Out Mid-Air ⁰⁰📌#Portland | #Oregon
⁰A Forced emergency landing was made of Alaska Airlines Flight 1282 at Portland International Airport on Friday night. The flight, traveling… pic.twitter.com/nt0FwmPALE— R A W S A L E R T S (@rawsalerts) January 6, 2024
വിമാനം സുരക്ഷിതമായി പോര്‍ട്ട്ലാന്‍ഡ് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അലാസ്ക എയര്‍ലൈന്‍സ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്ന് യു.എസ് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും എക്സില്‍ കുറിച്ചു.
സംഭവസമയത്ത് വിമാനം പരമാവധി 16325 അടി ഉയരത്തിലായിരുന്നുവെന്നും അപകടം മനസ്സിലായതോടെ പോര്‍ട്ലാന്‍ഡിലേക്ക് തിരികെ പറന്നെന്നും തത്സമയ എയര്‍ക്രാഫ്റ്റ് മൂവ്മെന്റ് മോണിറ്ററായ ഫ്ലൈറ്റ് ട്രേഡര്‍ 24 സാമൂഹികമാധ്യത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി