വാഹനാപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിൽ ചികിൽസയിലായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു
കണ്ണൂർ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങാട്ടെ വട്ടോളി ഷൈജയുടെ മകൻ ആറാം മൈലിന് സമീപം കോങ്ങാറ്റ സരസ്വതി വിലാസം സ്കൂളിനടുത്ത കൃഷ്ണശ്രീയിൽ കാക്കര അനുഗ്രഹ്(25) ആണ് മരിച്ചത്. പൂനെയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ അനുഗ്രഹ് കാറിൽ നാട്ടിലേക്ക് വരുമ്പോൾ ഷിമോഗയിൽ വച്ച് കാറും കർണാടക ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് പരിക്കേറ്റത്. മംഗളുരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെളളിയാഴ്ച്ച വൈകുന്നേരം മരിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. കൂത്തുപറമ്പ് സമൃദ്ധി കാർഷികോൽപാദന വിപണന സംഘത്തിലെ തൊഴിലാളിയായ കാക്കര ശശിയുടെ മകനാണ്. സഹോദരി അഭിന.