സ്കൂൾവിട്ട് വീട്ടിലേയ്ക്കു മടങ്ങവെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു.
കാസർകോട്: സ്ക്കൂൾവിട്ട് വീട്ടിലേയ്ക്കു നടന്നുപോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു. പെർഡാല നവജീവൻ സ്കൂളിലെ പെൺകുട്ടിക്കാണ് കുത്തേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. പെൺകുട്ടി നടന്നുപോകുന്നതിനിടയിൽ പിന്നാലെ നടന്നെത്തിയ ബദിയഡുക്ക ഗവ.ഹൈസ്കൂളിലെ ഏഴാംതരം വിദ്യാർത്ഥിയായ 15കാരനാണ് മുതുകിൽ കുത്തി പരിക്കേൽപ്പിച്ചത്. ഭിന്നശേഷിക്കാരനാണ് അക്രമം നടത്തിയത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.