വീട്ടുവളപ്പിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തുന്നതിനിടയിൽ മൂന്നംഗ സംഘം അറസ്റ്റിൽ
കാസർകോട്: വീട്ടുവളപ്പിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തുന്നതിനിടയിൽ മൂന്നംഗ സംഘത്തെ പൊലീസ് കയ്യോടെ പിടികൂടി. കുണ്ടംകുഴി ലിംഗത്തോട് സ്വദേശി മധുസൂദനൻ (43), കുണ്ടംകുഴി സ്വദേശി ഷബീർ (22), കുണ്ടംകുഴി ചിറപൈക്കം സ്വദേശി ഇബ്രാഹിം ബാദുഷ(24), കുണ്ടൂച്ചി സ്വദേശി എച്ച്.രാജേഷ്(32) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും ചന്ദനവും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ എരിഞ്ഞിപ്പുഴ, പൊലിയംകുന്നിലെ ബാലകൃഷ്ണന്റെ പറമ്പിൽ നിന്നാണ് പ്രതികൾ 30 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തിയതെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പ്രതികളെ പിടികൂടുകയായിരുന്നു.