പുതുവര്‍ഷം ആഘോഷിക്കാൻ ഗോവയിൽ പോയ യുവാവിൻ്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ് സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് പ്രകോപനമായതെന്നും കുടുംബം ആരോപിക്കുന്നു.