കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി മുസ്ലിഹ് മഠത്തിലിനെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി മുസ്ലിഹ് മഠത്തിലിനെ പാർട്ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മേയർ സ്ഥാനാർത്ഥിയായി മുസ്ലിഹ് മഠത്തിലിനെ പ്രഖ്യാപിച്ചത്. ഇതോടെ ഏറെ നാളത്തെ അനിശ്ചിതങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. കോൺഗ്രസ്- മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായാണ് രണ്ടാം ടേമിൽ മേയർ പദവി മുസ്ലിം ലീഗിന് കൈമാറാൻ തീരുമാനിച്ചത്. 14 അംഗങ്ങളാണ് മുസ്ലിം ലീഗിനുള്ളത്. കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി ചെയർമാൻ കൂടിയാണ് മുസ്ലിഹ് മഠത്തിൽ ഇതോടൊപ്പം ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിലെ കെ.കെ ഷബീന രാജി വയ്ക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയാരെന്ന് കോർപറേഷൻ ഇതുവരെ പ്രഖ്യാപിച്ചില്ല. അഡ്വ കെ എ ഇന്ദിരയ്ക്കാണ് സാധ്യത.