മയക്കുമരുന്ന് വിൽപന; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ പിടിയിൽ
മംഗളൂരു: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ യുവാക്കൾ മയക്കുമരുന്ന് വിൽപന
നടത്തവെ പിടിയിലായി. അഷ്മാഖ് എന്ന ജുട്ടു അഷ്മാഖ് (27), ഉമർ ഫാറൂഖ് ഇർഫാൻ (26) എന്നിവരാണ് അറസ്റ്റിലായത്. പാഡിൽ റെയിൽവേ പാലത്തിനടുത്ത സരിപള്ള ചെളി റോഡിൽ സ്കൂട്ടറിൽ എംഡിഎംഎ വിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. അഷ്മാഖ് കുപ്രസിദ്ധ ക്രിമിനലാണ്. ഇയാൾക്കെതിരെ മംഗളൂരു റൂറൽ, കങ്കനാടി. ഉള്ളാൾ, സൂറത്ത്കൽ, മംഗളൂരു സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ നിലവിലുണ്ട്. മംഗളൂരു സൗത്ത്, റൂറൽ, ഉള്ളാൾ, മൂഡ്ബിദ്രി, ബാർകെ. കൊണാജെ, സൂറത്ത്കൽ, കാർക്കള സിറ്റി, ഷിർവ തുടങ്ങി മംഗളൂരുവിലെ വിവിധ മേഖലകളിൽ കൊലപാതകം. കവർച്ച, പിടിച്ചുപറി, വാഹന മോഷണം തുടങ്ങിയ കേസുകളിൽ ഉമർ ഫാറൂഖ് ഇർഫാനു പങ്കുണ്ട്. 25 ഓളം കേസുകൾ ഇയാൾക്കെതിരെ ഇപ്പോൾ നിലവിലുണ്ട്. യാദൃശ്ചികമായാണ് പ്രതികൾ പൊലീസിന്റെ മുന്നിൽ പെടുന്നത്.