കുട്ടികളുമായി പോവുകയായിരുന്ന സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപെട്ടു; ബസ് മരത്തിലിടിച്ച് നിന്നതിനാൽ വൻദുരന്തം ഒഴിവായി
കാസർകോട്: കുട്ടികളുമായി പോവുകയായിരുന്ന സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപെട്ടു.
12 വിദ്യാർഥികൾക്ക് നിസാര പരിക്ക്. കോളിയടുക്കം അപ്സര സ്കൂളിന്റെ ബസാണ് ഇന്ന് രാവിലെ 8.30ന് അപകടത്തിൽ പെട്ടത്. മധൂർ കുഞ്ചാർ കൊറത്തികുണ്ടിലാണ് അപകടം. ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിലെ കുഴിയിലേക്ക് നീങ്ങുകയായിരുന്നു. മരത്തിലിടിച്ച് നിന്നതിനാൽ വൻദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകി.