പെരിയ: സമാധാനത്തിലേക്ക് തിരിച്ചു വരികയായിരുന്ന പെരിയയില്‍ വീണ്ടും സംഘര്‍ഷമുടലെടുത്തതിന് കാരണം പി. ജയരാജന്റെ സാന്നിധ്യവും സി.പി.എം ഗൂഢാലോചനയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. കൃപേഷ്, ശരത്ലാല് രക്തസാക്ഷി ദിനാചരണത്തില്‍ സമാധാം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടികളുടെ പേരില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പി. ജയരാജന് കഴിഞ്ഞ ദിവസം പെരിയയിലെത്തിയത് സംശയങ്ങള്ക്കിടവരുത്തുകയാണ്. ജയരാജന്റെ പ്രകോപന പരമായ പ്രസംഗത്തിന് ശേഷമാണ് പെരിയയില്‍ അക്രമങ്ങള്‍ നടന്നതെന്ന് ഉണ്ണിത്താന് ആരോപിച്ചു.
കല്ല്യോട്ട് വീണ്ടും കുഴപ്പങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഗൂഡ പദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്നും ഇതിനെ കരുതിയിരിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് പറഞ്ഞു. കല്ല്യോട്ട് ബ്രാഞ്ച് കമ്മിറ്റി യോഗത്തിനെത്തിയ പെരിയ ലോക്കല്‍ സെക്രട്ടറിയെ അക്രമിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമം നടത്തിയത് കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്. തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയാല്‍ തങ്ങള്ക്കതിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ്് കോണ്‍ഗ്രസ് കരുതുന്നതെന്നും ഇവരുടെ കെണിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു.